കായിക്കര കടവിൽ അഞ്ചുതെങ്ങ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Oct 20, 2026

seena

കായിക്കര കടവിൽ അഞ്ചുതെങ്ങ് സ്വദേശിനീയായ (65) കാരിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് കോട്ടമുക്ക് പുതുവൽപുരയിടത്തിൽ (കടയ്ക്കാവൂർ വടതാഴി) ഡെയ്സി (65) ന്റെ മൃതദേഹമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്ന് രാവിലെ 11 മണിയോടെ പ്രദേശവാസികളാണ് കായിക്കര കടവിവിന് സമീപത്തെ ചീലാന്തിയിൽ കുടുങ്ങിയ നിലയിൽ 65 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരെ കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാനില്ലെന്ന് കാട്ടി ഇന്ന് രാവിലെയോടെ കടയ്ക്കാവൂർ പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിരിക്കെയാണ് മൃതദേഹം കായിക്കര കടവിന് സമീപം കണ്ടെത്തിയത്.

തുടർന്ന് അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി വർക്കല ഫയർ ഫോഴ്സ് യൂണിറ്റിന്റെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിച്ച് നടപടി ക്രമങ്ങൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

cake tower new
LATEST NEWS
‘കൃത്യമായി ഉപയോ​ഗിച്ചാൽ ഇന്ത്യയിലെ മികച്ച നടൻമാരിലൊരാളാകും സുരാജേട്ടൻ; അദ്ദേഹത്തിന്റെ കണ്ണുകളിലാണ് ആ കഥാപാത്രത്തിന്റെ ലൈഫ്’

‘കൃത്യമായി ഉപയോ​ഗിച്ചാൽ ഇന്ത്യയിലെ മികച്ച നടൻമാരിലൊരാളാകും സുരാജേട്ടൻ; അദ്ദേഹത്തിന്റെ കണ്ണുകളിലാണ് ആ കഥാപാത്രത്തിന്റെ ലൈഫ്’

'ജയിലർ 2' വിൽ മറ്റു താരങ്ങൾക്കൊപ്പം തന്നെ കയ്യടി നേടുകയാണ് നടൻ സുരാജ് വെഞ്ഞാറമൂടും. ദിലീപ് എന്ന...