വർക്കല കാപ്പിൽ ബീച്ചിൽ കാണാതായ മാധ്യമ പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. പരവൂർ സ്വദേശിയായ ശ്രീകുമാറിന്റെ(47) മൃതദേഹമാണ് കണ്ടെത്തിയത്. ശ്രീകുമാർ കോയമ്പത്തൂരിൽ നിന്നും വന്ന വിനോദയാത്ര സംഘത്തിനൊപ്പം വർക്കലയിൽ നിന്നും വഴികാട്ടിയായി ചേർന്നതാണ് എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ ഏഴരയോടെ പരവൂർ പൂത്തൂർ ഭാഗത്തുനിന്ന് പരവൂർ പോലീസാണ് മൃതദേഹം കണ്ടെത്തിയത്. കായലും കടലും ഒന്നായി ചേരുന്ന പൊഴിമുഖത്ത് കുളിക്കാനിറങ്ങിയപ്പോൾ ശക്തിയായ അടിയൊഴുക്കിൽപ്പെട്ട് ശ്രീകുമാറിനെ കാണാതാവുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുറിയില്‍ അര്‍ധരാത്രിയില്‍ യുവാവ്, വീട്ടില്‍ കയറി അതിക്രമം; മൂന്നുപേരെ പിടികൂടി പൊലീസ്
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ചു കയറിയ യുവാവിനെ...
















