പ്രസിദ്ധ ഗാന്ധിയനും മാതൃകാ അദ്ധ്യാപകനുള്ള ആദ്യകാല ദേശീയ അവാഡ് ജേതാവുമായ ചെറുവള്ളി വീട്ടിൽ വാസുദേവൻ നായർ (101) നിര്യാതനായി. ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ (ബി ടി എസ്)ബേസിക് ട്രെയിനിംഗ് അദ്ധ്യാപകനും ഇടയ്ക്കോട്, ആനൂപ്പാറ പ്രൈമറി സ്കൂളിൽ ദീർഘ കാലം പ്രഥാന അദ്ധ്യാപകനും ആയിരുന്നു.
കേരളത്തിൽ യു എൻ നടപ്പിലാക്കിയ ഉച്ചഭക്ഷണ പരിപാടിയ്ക്ക് തദ്ദേശിയമായി നേതൃത്വം കൊടുക്കുകയും യു എൻ പ്രതിനിധികളുടെ നേരിട്ടുള്ള അഭിനന്ദനത്തിന് പാത്രമാകുകയും ചെയ്തിട്ടുണ്ട്. സംസ്കാരം ഇന്ന് 4 മണിക്ക് കാഞ്ഞിരം പാറയിലുള്ള സ്വവസതിയിൽ നടത്തും.


















