അഡ്വ. സി. മോഹനചന്ദ്രൻ കൾച്ചറൽ ഫോറത്തിന്റെ അഭിമുഖ്യത്തിൽ സി. മോഹനചന്ദ്രൻ പതിനൊന്നാം ചരമവാർഷികം സംഘടിപ്പിക്കുന്നു. ജൂലൈ 30 ബുധനാഴ്ച വൈകുന്നരം 5 മണിയ്ക്ക് മംഗലപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല നിർവഹിക്കും. അന്ന് രാവിലെ 9. 30 ന് മുൻ എംഎൽഎ ഡോക്ടർ കെ. മോഹന്‍ കുമാറിന്റെ നേതൃത്വത്തിൽ മുരുക്കുംപുഴയിൽ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തും. 2025 സി. മോഹന ചന്ദ്രൻ സ്മാരക പുരസ്കാരജേതാവായ ശ്രീറാം ജിയ്ക്ക് രമേശ് ചെന്നിത്തല പുരസ്‌കാരം സമർപ്പിക്കും. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും നേതാക്കളും പങ്കെടുക്കുന്നു.
വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ബാർ കൗൺസിലിന് അധികാരമില്ല: സുപ്രീംകോടതി
ന്യൂഡൽഹി: നിയമ വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് (BCI)...
















