ആറ്റിങ്ങലിൽ ഉത്സവം കഴിഞ്ഞ് മൈക്ക് സെറ്റ് അഴിക്കുന്നതിനിടെ യുവാവ് ഇലക്ട്രിക് ഷോക്കേറ്റ് മരിച്ചു

Mar 24, 2023

seena

ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊടുമണിൽ ഉത്സവം കഴിഞ്ഞ് മൈക്ക് സെറ്റ് അഴിക്കുന്നതിനിടയിൽ യുവാവ് ഇലക്ട്രിക് ഷോക്കേറ്റ് മരിച്ചു. കൊടുമൺ മുടിപ്പുര ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് പുർച്ചെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിരുന്ന മൈക്ക് സെറ്റ് അഴിക്കുന്നതിനിടയിലായിരുന്നു അപകടം. ആറ്റിങ്ങൽ വഞ്ചിയൂർ പട്ടള സ്വദേശി കാർത്തികയിൽ ശരത് (26) ആണ് മരിച്ചത്. ഷോക്കേറ്റ ഉടൻ തന്നെ ആറ്റിങ്ങൽ വലിയക്കുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: ശശി, അമ്മ: ശകുന്തള, സഹോദരി ശരണ്യ.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...