ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Feb 15, 2023

seena

തൃശൂ‍ർ: കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. മോഹനനും ആദർശും വീട്ടിലെ ഹാളിലും ഭാര്യ മിനി ബെഡ്റൂമിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണവും വ്യക്തമായിട്ടില്ല. വീടിനോട് ചേ‍ർന്നുതന്നെ പലചരക്ക് കട നടത്തുകയായിരുന്നു മോഹനൻ. ആദർശ് കാറളം സ്കൂളിലെ വിഎച്ച്എസ്ഇ വിദ്യാർത്ഥിയാണ് . രാവിലെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയവ‍ർ കട തുറക്കാത്തതിനെ തുടർന്ന് അന്വേഷിക്കുമ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പൊലീസ് എത്തി വീടിന്റെ കതക് ചവിട്ടി തുറന്നാണ് അകത്ത് കയറിയത്. മോഹനന് ആദ‍ർശിനെ കൂടാതെ ഒരു മകൾ കൂടി ഉണ്ട് . ഇവ‍ർ ഭർത്താവിനൊപ്പം വിദേശത്താണ് താമസം.

cake tower new
LATEST NEWS
ഒമ്പതു ദിവസം നീണ്ട അതിജീവനം !; നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതി ടണലിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

ഒമ്പതു ദിവസം നീണ്ട അതിജീവനം !; നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതി ടണലിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിനെ മിന്നൽ പ്രളയത്തെത്തുടർന്ന് റസുവയിലെ ത്രിശൂലി-3എ ജലവൈദ്യുത പദ്ധതിയുടെ...