കുവൈറ്റിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊട്ടാരക്കര സ്വദേശിനി നിര്യാതയായി

Jan 30, 2023

seena

കുവൈറ്റിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന കൊട്ടാരക്കര സ്വദേശിനി നിര്യാതയായി. കൊട്ടാരക്കര കിഴക്കേതെരുവ് സ്വദേശിനി അനു ഏബൽ (34) ആണ് മരണപ്പെട്ടത്. ജനുവരി 28 ശനിയാഴ്ച്ച വൈകിട്ട് കുവൈറ്റിൽ വച്ച് ലുലു സെന്ററിലെ ജോലി കഴിഞ്ഞ് മടങ്ങവേ ബസ്സിൽ കയറുവാൻ വേണ്ടി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അതിവേഗത്തിൽ വന്ന മറ്റൊരു വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റിലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു.

cake tower new
LATEST NEWS