തിരുവനന്തപുരം: കോളജിന്റെ മതില്‍ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കാര്‍മല്‍ ഏണസ്റ്റ് ആണ് മരിച്ചത്. തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളജിന്റെ മതിലാണ് ഇടിഞ്ഞു വീണത്. ആറടിയോളം ഉയരമുള്ള മതിലാണ് ഇടിഞ്ഞത്. മതില്‍ ഏറെക്കാലമായി അപകടാവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.


















