ദീപാവലിക്ക് ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക; നിരോധിത ഉല്‍പ്പന്നങ്ങള്‍ കൈയില്‍ വയ്ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നൽകുമെന്ന് ഇന്ത്യന്‍ റെയില്‍വേ

Oct 19, 2022

seena

ദീപാവലി നാട്ടില്‍ ആഘോഷിക്കാന്‍ മറുനാടുകളില്‍ നിന്ന് നാട്ടിലേക്ക് പോകുന്നവര്‍ നിരവധിയാണ്. ഭൂരിഭാഗം ആളുകളും യാത്രയ്ക്കായി ട്രെയിനിനെയാണ് ആശ്രയിക്കാറ്. എന്നാല്‍ ട്രെയിനില്‍ കയറുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.

കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ദീപാവലി സമയത്ത് ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പുതിയ മാര്‍ഗനിര്‍ദേശം റെയില്‍വേ പുറത്തിറക്കിയത്. അപകട സാധ്യതയുള്ള പടക്കം, പെട്രോള്‍, ഡീസല്‍, സ്റ്റൗ, ഗ്യാസ്, ഓവന്‍ ഉള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ യാത്രയില്‍ കൂടെ കൊണ്ടുവരരുത്. ട്രെയിനില്‍ സിഗററ്റും അനുവദനീയമല്ല. നിരോധിത ഉല്‍പ്പന്നങ്ങള്‍ കൈയില്‍ വയ്ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് റെയില്‍വേയുടെ മുന്നറിയിപ്പില്‍ പറയുന്നു.

cake tower new
LATEST NEWS
ജിന്ന് മുറിച്ച വാഴപ്പഴത്തിന് 2500 രൂപ’; മലപ്പുറത്തെ വ്യാജ ആത്മീയ തട്ടിപ്പ് കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു

ജിന്ന് മുറിച്ച വാഴപ്പഴത്തിന് 2500 രൂപ’; മലപ്പുറത്തെ വ്യാജ ആത്മീയ തട്ടിപ്പ് കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു

തിരൂർ: തിരുനാവായ കൊടക്കല്ല് ബന്ദർകടവിൽ പ്രവർത്തിച്ചിരുന്ന ‘കായൽപട്ടണം ജിന്ന് മഹ്ളറ’ എന്ന വ്യാജ...