മദ്യലഹരിയിൽ നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് യുവതിയുടെ പരാക്രമം

Sep 10, 2026

seena

തൃശൂർ: നഗരത്തിൽ മദ്യലഹരിയിൽ കാറുകൾ തടഞ്ഞ് പരാക്രമം കാട്ടിയ യുവതി അറസ്റ്റിൽ. ചാഴൂർ സ്വദേശി റഹ്മത്ത് (21) ആണ് അറസ്റ്റിലായത്. യുവതിയുടെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. യുവതിക്കൊപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് പൊലീസിനെ കണ്ടതോടെ ഓടി രക്ഷപെട്ടു.

ഇന്നലെ രാത്രിയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന റഹ്മത്ത് നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ എഎസ്ഐ: കലയെ യുവതി കടിച്ചു പരിക്കേൽപ്പിച്ചു. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു.

cake tower new
LATEST NEWS