ഡി വൈ എഫ് ഐ മുദാക്കൽ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ജനകീയ കവചം പരിപാടി സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് അഭിമന്യുവിന്റെ അധ്യക്ഷതയിൽ ആറ്റിങ്ങൽ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് സെന്തിൽ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സുബിരാജ് സ്വാഗതം അറിയിച്ചു. മേഖല ട്രെഷറർ അക്ഷയ് നന്ദിയും രേഖപ്പെടുത്തി. ഡി വൈ എഫ് ഐ ആറ്റിങ്ങൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് അർജുൻ എം മോഹൻ, ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഭാഗ്യമുരളി, റെസിഡന്റ്‌സ് ഭാരവാഹികൾ, അധ്യാപകർ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.



















