ആറ്റിങ്ങൽ വില്ലേജിലെ ഡിജിറ്റൽ റീ സർവെ നടപടികൾക്ക് തുടക്കമായി

Oct 16, 2024

seena

ആറ്റിങ്ങൽ വില്ലേജിലെ ഡിജിറ്റൽ റീ സർവെ നടപടികൾക്ക് തുടക്കമായി. ചിറയിൻകീഴ് താലൂക്കിലെ ആറ്റിങ്ങൽ വില്ലേജിലെ ഡിജിറ്റൽ റീസർവേ നടപടികൾ മാമം ഹെഡ് സർവേയർ ഓഫീസില്‍ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ എം. എൽ.എ ശ്രീമതി ഒ. എസ്. അംബിക ഉദ്ഘാടനം നിർവഹിച്ചു. എല്ലാവർക്കും ഭൂമി, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് സംസ്ഥാനത്താകമാനം ഡിജിറ്റൽ റീസർവേ നടപടികൾ ആരംഭിച്ചത്.

നാലു വർഷം കൊണ്ട് 1550 വില്ലേജുകളിലും ഡിജിറ്റൽ റീസർവെ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്. കുമാരി, ഹെഡ് സർവേയർ അജിത എ, ഹെഡ് ഡ്രാഫ്റ്റ്സ്മാൻ എസ്. സുദനൻ, ആറ്റിങ്ങൽ വില്ലേജ് ഓഫീസർ മുഹമ്മദ് സലിം, ജനപ്രതിനിധികൾ, ഭൂ ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

തിരുവനന്തപുരം: അടുത്ത 23 ദിവസത്തിനുള്ളില്‍, രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളില്‍ നിന്നും...