എൻ എച്ച് 66 ന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഹൈവേയിൽ പള്ളിപ്പുറം സി ആർ പി എഫ് ക്യാമ്പ് മുതൽ മംഗലപുരം വരെയുള്ള ഭാഗത്ത് 17.02.2023 മുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി തിരുവനന്തപുരം എ ഡി എം അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ഹൈവേയിലൂടെ തന്നെ പള്ളിപ്പുറം സിഗ്നൽ ജംഗ്ഷൻ മുതൽ മംഗലപുരം വരെ വൺ വേ ആയി പോകേണ്ടതും കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേയ്ക്ക് വരുന്ന വാഹനങ്ങൾ മംഗലപുരം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു ടെക്നോ സിറ്റിയുടെ മുൻഭാഗത്തുള്ള റോഡ് വഴി പള്ളിപ്പുറം സിഗ്നൽ കഴിഞ്ഞു എൻ എച്ച് 66 ൽ കയറി യാത്ര തുടരേണ്ടതുമാണ്. ഇത് സംബന്ധിച്ച് എല്ലാ ക്ലസ്റ്റർ ഓഫീസർമാരും ജീവനക്കാർക്ക് കൃത്യമായ നിർദ്ദേശം നൽകേണ്ടതാണ്.


















