നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

Dec 28, 2023

seena

തിരുവനന്തപുരം: നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ (51) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ചെയ്ത ഛായാമുഖി ഉള്‍പ്പെടെ ഒട്ടേറെ നാടകങ്ങളുടെ സംവിധായകനാണ്.

2008ലാണ് മോഹന്‍ലാലിനെയും മുകേഷിനെയും ഉള്‍പ്പെടുത്തി ഛായാമുഖി രംഗത്ത് അവതരിപ്പിച്ചത്. മകരധ്വജം, സ്വപ്‌ന വാസവദത്തം, മണികര്‍ണിക തുടങ്ങി ഒട്ടേറെ നാടകങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. നാടകത്തിനു പുറമേ സിനിമയിലും വേഷങ്ങള്‍ ചെയ്തു. പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.

2003ല്‍ മികച്ച നാടക രചനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം നേടി.

cake tower new
LATEST NEWS
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം; ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട സംഭവത്തിൽ രണ്ട് മുൻ ജീവനക്കാർ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം; ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട സംഭവത്തിൽ രണ്ട് മുൻ ജീവനക്കാർ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം തീർക്കാൻ ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട് വൻ...