കോവളത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ കാറ്ററിങ് കോളേജ് വിദ്യാർത്ഥി മരിച്ചു. കൊല്ലം അഗസ്തിക്കോട് സ്വദേശി ഷഹിൻഷായാണ് മരിച്ചത്. മൂന്നാം വർഷ വിദ്യാർഥിയായിരുന്നു.
മൂന്നു സുഹൃത്തുക്കൾ ഒരുമിച്ച് കുളിക്കാൻ ഇറങ്ങുകയായിരുന്നു. സമുദ്ര ഹോട്ടലിന് സമീപം പാർക്കിനു മുന്നിലുള്ള ചെറിയ കടൽ തീരത്താണ് ഇവർ കുളിക്കാൻ ഇറങ്ങിയത്. സാധാരണയായി അവിടെ ആരും കടലിൽ ഇറങ്ങാറില്ല. വളരെ ശക്തമായ കടൽ തിരമാലകൾ ഉണ്ടായിരുന്നതിനാലും കടൽ വലിവ് ശക്തമായിരുന്നു. മൃതദേഹം വിഴിഞ്ഞം കോസ്റ്റൽ പോലീസിന് ഏകദേശം ഒരു കിലോമീറ്റർ ഉള്ളില്‍ നിന്നുമാണ് ലഭിച്ചത്.



















