ചായ പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍; ചെന്നൈയില്‍ 75 കോടിയുടെ ലഹരിമരുന്ന് പിടികൂടി

Jan 3, 2024

seena

ചെന്നൈ: ചെന്നൈയില്‍ 75 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടികൂടി. 15.8 കിലോ മെത്താഫെറ്റാമൈന്‍ ആണ് പിടിച്ചെടുത്തത്. മ്യാന്‍മറിലെ തമുവില്‍ നിന്ന് ശ്രീലങ്കയിലേക്ക് കടല്‍മാര്‍ഗം കടത്താനുള്ള ശ്രമത്തിനിടെയാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ലഹരിമരുന്ന് പിടികൂടിയത്.

അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ 8 പേരെ എന്‍സിബി അറസ്റ്റ് ചെയ്തു. ചായ പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ചെന്നൈയില്‍ എത്തിച്ചത്. മ്യാന്‍മറിലെ തമുവില്‍ നിന്ന് മണിപ്പൂര്‍, ഗുവാഹത്തി, ചെന്നൈ വഴി ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു നീക്കം. കഴിഞ്ഞ മാസം ആദ്യം 4 കിലോ മെത്താഫെറ്റാമൈനുമായി ഒരു വനിത ഉള്‍പ്പെടെ നാല് പേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍സിബി ചെന്നൈ, ബംഗലൂരു, ഇംഫാല്‍ യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരിസംഘം വലയിലായത്.

cake tower new
LATEST NEWS