ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന; യുവദമ്പതികള്‍ പിടിയിൽ

Oct 9, 2022

seena

കാസര്‍കോട്: മഞ്ചേശ്വരം ഹൊസങ്കടിയിലെ ഫ്‌ലാറ്റില്‍ നിന്ന് മയക്കുമരുന്ന് പിടികൂടി. സംഭവത്തില്‍ യുവദമ്പതികളെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ബടാജെയിലെ സൂരജ് റായി (26), മഹാരാഷ്ട്ര താന സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 21 ഗ്രാം എംഡിഎംഎയും 10,850 രൂപയുമാണ് കണ്ടെടുത്തത്.

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായായിരുന്നു വന്‍ മയക്കുമരുന്നു വേട്ട.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് ഡിവൈഎസ്പിമാരായ വി വി മനോജ്, സി എ അബ്ദുള്‍ റഹീം, മഞ്ചേശ്വരം സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍, സന്തോഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ അന്‍സാര്‍ എന്നിവര്‍ ഹൊസങ്കടി ഹൈ ലാന്‍ഡ് സിറ്റി ടവര്‍ ഫ്‌ലാറ്റ് നമ്പര്‍ 304 ല്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

cake tower new
LATEST NEWS
ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....