വർക്കല ആലിയിറക്കം ബീച്ചിൽ യുവാവ് തിരയിൽപ്പെട്ട് കാണാതായി. വൈകിട്ട് 5 മണിയോടെയാണ് സംഭവം. അടൂർ നെടുമൺ സ്വദേശി ശ്രീജിത്ത് (29) നെയാണ് കാണാതായത്. സുഹൃത്ത് കൊട്ടാരക്കര പട്ടാഴി സ്വദേശി ശ്യം മോഹനൊപ്പം കടലിൽ കുളിക്കവേ ശക്തമായ തിരയിൽപ്പെട്ടു കാണാതാവുകയായിരുന്നു. ഇവരുടെ ഭാര്യമാർക്ക് ഒപ്പം കഴിഞ്ഞ ദിവസമാണ് വർക്കലയിൽ എത്തിയത്. പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്.
ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് ഗംഭീര സമാപനം
ആറ്റിങ്ങൽ: മൂന്ന് ദിവസങ്ങളിലായി നടന്ന ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം അവസാനിച്ചു. ഗവ. ഗേൾസ്...

















