ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല സമ്മേളനം സംഘടിപ്പിച്ചു

Jun 12, 2023

seena

ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലയിലെ മേഖല സമ്മേളനങ്ങൾക്ക് തുടക്കമായി. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയ്ക്ക് കീഴിൽ ആറ്റിങ്ങൽ വെസ്റ്റ് മേഖല സമ്മേളനമാണ് ജില്ലയിൽ ആദ്യം നടന്നത്. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ഗ്രീഷ്മ അജയഘോഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് വാങ്ങിയവരെ സമ്മേളനത്തിൽ ആദരിച്ചു.

സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ്. വി അനൂപ്, സംസ്ഥാന കമ്മിറ്റി അംഗം വി.എ വിനീഷ്, ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രൻ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സുഹൈൽ, ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം ബേഷ്മ, ബ്ലോക്ക് കമ്മിറ്റി അംഗം അഖിൽ തുടങ്ങിയവർ പങ്കെടുത്തു. മേഖല സെക്രട്ടറിയായി എസ് . സുഖിൽ, പ്രസിഡന്റായി പ്രശാന്ത് മങ്കാട്ടു, ട്രഷററായി സുജിൻ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

cake tower new
LATEST NEWS
ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; സഹപാഠികൾ വിദ്യാർഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; സഹപാഠികൾ വിദ്യാർഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു

തൊടുപുഴ: ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർഥിക്ക് സഹപാഠികളുടെ അതിക്രൂര മർദ്ദനം....