പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്‍കി ഇഡി; നിര്‍ണായക നീക്കം

Sep 8, 2026

seena

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ ടി വീണ എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇക്കാര്യം ചൂണ്ടിക്കാണ്ടി സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്ത് നല്‍കി. അഴിമതി തടയല്‍ നിയമം 66(2) വകുപ്പ് പ്രകാരം കേസില്‍ സമാഹരിച്ച തെളിവുകള്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ടും ഡിജിപിക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യം.

കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലും ഓഫിസിലും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നിര്‍ണായകമായ പല രേഖകള്‍ കണ്ടെത്തിയതായി ഇഡി സ്ഥിരികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇഡി പൊലീസ് മേധാവിക്കു കത്തയച്ചിരിക്കുന്നത്.

cake tower new
LATEST NEWS
വിമാനങ്ങളെ വെല്ലുന്ന വേഗത! മണിക്കൂറില്‍ 600 കി.മീ വേഗതയുള്ള മഗ്ലേവ് ട്രെയിനുകളുമായി ചൈനയും ജപ്പാനും

വിമാനങ്ങളെ വെല്ലുന്ന വേഗത! മണിക്കൂറില്‍ 600 കി.മീ വേഗതയുള്ള മഗ്ലേവ് ട്രെയിനുകളുമായി ചൈനയും ജപ്പാനും

വിമാനങ്ങളെ വെല്ലുന്ന വേഗത! മണിക്കൂറില്‍ 600 കി.മീ വേഗതയുള്ള മഗ്ലേവ് ട്രെയിനുകളുമായി ചൈനയും...

ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സിപിഎം നേതാവ് കെ. സതീശൻ ചികിത്സയിലിരിക്കെ അന്തരിച്ചു

ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സിപിഎം നേതാവ് കെ. സതീശൻ ചികിത്സയിലിരിക്കെ അന്തരിച്ചു

പയ്യന്നൂർ: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം നേതാവും വ്യാപാരിയുമായ...