ആറ്റിങ്ങൽ: ഗവൺമെന്റ് എൽപിഎസ് ഇടയ്ക്കോട് ആനുപ്പാറ 2022-2023 അധ്യായന വർഷത്തെ വായനോത്സവം ആഘോഷിച്ചു. ചടങ്ങിൽ സ്കൂൾ
എസ്എംസി ചെയർമാൻ അനീഷിന്റെ അധ്യക്ഷതയിൽ സ്കൂൾ എച്ച് എം ജയകുമാർ സ്വാഗതവും മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
എ ചന്ദ്രബാബു ഉദ്ഘാടനവും നിർവഹിച്ചു.

ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആദ്യമായി ലിംഗ സമത്വ യൂണിഫോം എന്ന പ്രഖ്യാപനവും നിർവഹിച്ചു. ആക്ടിവിറ്റി കൗണ്ടർ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, മുദാക്കൽ ഗ്രാമപഞ്ചായത്ത് ഗണിത കൗണ്ടർ ഉദ്ഘാടനം നന്ദു രാജ്, ബഷീർ ദിന ക്വിസ് മത്സരങ്ങൾക്കുള്ള ഉപഹാരം വാർഡ് മെമ്പർ ബിജു. റ്റി നിർവഹിച്ചു. വിദ്യാരംഗം കൗണ്ടറിന്റെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും, അഭിനേതാവ്, കവി, അധ്യാപകൻ, എന്നീ നിലയിൽ പ്രശസ്തനായ തോന്നയ്ക്കൽ മണികണ്ഠൻ നിർവഹിച്ചു. റേഡിയോ ക്ലബ്ബിന്റെ ഉൽഘാടനം ആറ്റിങ്ങൽ എഇഒ വിജയകുമാരൻ നമ്പൂതിരിയും ആശംസ ആറ്റിങ്ങൽ സിആർസി അഭിലാഷും ജോസ് നന്ദിയും അറിയിച്ചു.


















