തിരുവനന്തപുരത്ത് ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് വിമതനായി മത്സരിക്കുന്നു

Nov 16, 2025

seena

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ഉള്ളൂർ വാർഡിലും സിപിഎമ്മിന് വിമതൻ. സിപിഐഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ ശ്രീകണ്ഠന്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഉള്ളൂരിലാണ് ശ്രീകണ്ഠൻ മത്സരിക്കുക.

ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫാണ് ശ്രീകണ്ഠന്‍. കടകംപള്ളി സുരേന്ദ്രന്‍ തന്നെ പറഞ്ഞു പറ്റിച്ചെന്ന് ശ്രീകണ്ഠന്‍ ആരോപിച്ചു. തിരുവനന്തപുരത്ത് സിപിഎമ്മിന് വെല്ലുവിളിയായി നിരവധി പേരാണ് വിമതരായി മത്സരിക്കുന്നത്. സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. വലിയ രാഷ്ട്രീയപാര്‍ട്ടികള്‍ ആകുമ്പോള്‍ ഇത്തരം ചില അപശബ്ദങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം.

cake tower new
LATEST NEWS
കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ‘ബ്ലൂ ഡ്രമ്മില്‍’ നിറച്ചു; മുസ്‌കാനും സാഹിലിനും വധശിക്ഷ

കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ‘ബ്ലൂ ഡ്രമ്മില്‍’ നിറച്ചു; മുസ്‌കാനും സാഹിലിനും വധശിക്ഷ

മീററ്റ്: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസില്‍...