കാട്ടാനയുടെ ചവിട്ടേറ്റു തിരുവനന്തപുരത്ത് യുവാവിന്റെ വാരിയെല്ലിന് പരിക്ക്

Sep 21, 2025

seena

തിരുവനന്തപുരം: പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാലോട് ഇടിഞ്ഞാര്‍ സ്വദേശി ജിതേന്ദ്രനെയാണ് കാട്ടാന ആക്രമിച്ചത്. രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേയ്ക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് സംഭവം നടന്നത്.

രാവിലെ 6.45 ഓടേയാണ് സംഭവം. കാട്ടാന റോഡ് മുറിച്ചു കടക്കുമ്പോഴാണ് ജിതേന്ദ്രന്‍ ആ വഴി വന്നത്. കാട്ടാന ജിതേന്ദ്രന് നേരെ തിരിയുകയായിരുന്നു. കാട്ടാന സ്‌കൂട്ടര്‍ ചവിട്ടിമറിച്ചിട്ടു. കാട്ടാന ആക്രമണത്തില്‍ ജിതേന്ദ്രന് വാരിയെല്ലിന് പൊട്ടലുണ്ട്. ആദ്യം പാലോടുള്ള ആശുപത്രിയിലാണ് എത്തിച്ചത്. ഓക്‌സിജന്‍ ലെവല്‍ കുറഞ്ഞതിനെ തുടര്‍ന്ന് ജിതേന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജിതേന്ദ്രന്‍ കൊല്ലത്ത് ആണ് ജോലി ചെയ്യുന്നത്. വീട്ടില്‍ വന്ന് തിരികെ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ജിതേന്ദ്രൻ അപകടനില തരണം ചെയ്തയായി മെഡിക്കൽ കോളജ് ആശുപത്രി അറിയിച്ചു.

വല്ലപ്പോഴും കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്. എന്നാല്‍ ആദ്യമായാണ് പ്രദേശത്ത് ജനവാസമേഖലയില്‍ ഇറങ്ങി കാട്ടാന ആളുകളെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

cake tower new
LATEST NEWS
അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തിയായി എ ദാമോദരൻ നമ്പൂതിരി

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തിയായി എ ദാമോദരൻ നമ്പൂതിരി

പത്തനംതിട്ട: അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി. അഞ്ച് വർഷമായി തിരുവനന്തപുരം...

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്‍ക്ക് പരിക്ക്; സംഘാടകര്‍ കസ്റ്റഡിയില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്‍ക്ക് പരിക്ക്; സംഘാടകര്‍ കസ്റ്റഡിയില്‍

കൊല്‍ക്കത്ത: ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ കൊല്‍ക്കൊത്തയിലുണ്ടായ ദുരന്തത്തില്‍ മരണം 19 ആയി....