ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആനയുടെ ചവിട്ടേറ്റു; ചികിത്സയിലായിരുന്ന യുട്യൂബര്‍ മരിച്ചു

Jan 22, 2026

കൊച്ചി: ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുട്യൂബര്‍ സൂരജ് പിഷാരടി മരിച്ചു. മരിച്ചു. ആലുവ ചൊവ്വര സ്വദേശിയാണ്. നെടുമ്പാശേരി തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തില്‍ ആനയിടഞ്ഞതിനിടെയാണ് സൂരജിന് ചവിട്ടേറ്റത്.

ഗുരുതരമായി പരിക്കേറ്റ സൂരജ് ചികിത്സയിലായിരുന്നു. ആനകളുടെ മുന്‍ഭാഗത്തുനിന്ന് മൊബൈല്‍ കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബുധന്‍ രാവിലെ 11.45നായിരുന്നു സംഭവം.

രാവിലെ ഒന്‍പതിന് അഞ്ച് ആനകള്‍ പങ്കെടുത്ത ശീവേലിയില്‍ തിടമ്പേറ്റിയ ചിറയ്ക്കല്‍ ശബരിനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്ത് മൂന്നുപേര്‍ ഉണ്ടായിരുന്നു. ആന പെട്ടെന്ന് ഇടഞ്ഞോടിയതോടെ ഇതില്‍ ഒരാള്‍ താഴെ വീണു. ഈ ആന വിരണ്ടതോടെ ഭയന്ന് മറ്റൊരു ആന കൂടി ഓടി. ഇനിനിടെ 19 പേര്‍ക്ക് പരിക്കേറ്റു. ആനകള്‍ മുന്നോട്ട് കുതിച്ചതോടെ ആളുകള്‍ ചിതറിയോടി. പിന്നീട് ആനയെ പാപ്പാന്‍മാര്‍ തളച്ചു.

cake tower new
LATEST NEWS
വർക്കലയിൽ കലാ മാമാങ്കം

വർക്കലയിൽ കലാ മാമാങ്കം

തിരു: ഫെബ്രുവരി 10 മുതൽ 15 വരെ വർക്കല ആർട്ട് ഫെസ്റ്റിവൽ വർക്കല ക്ലിഫിലെ സൺ വ്യൂ ബീച്ച് റിസോർട്ടിൽ...

കേരളത്തിനുള്ള കേന്ദ്രത്തിന്‍റെ സമ്മാനമെന്ന് സുരേഷ് ഗോപി എംപി; 2 സുപ്രധാന പദ്ധതികൾക്ക് അംഗീകാരം

കേരളത്തിനുള്ള കേന്ദ്രത്തിന്‍റെ സമ്മാനമെന്ന് സുരേഷ് ഗോപി എംപി; 2 സുപ്രധാന പദ്ധതികൾക്ക് അംഗീകാരം

തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമൊരുക്കാൻ രണ്ട് വൻകിട...