ട്വിറ്റർ സ്വന്തമാക്കാൻ ഇലോൺ മസ്‌കിന് അനുമതി നൽകി ഓഹരി ഉടമകൾ

Sep 14, 2022

seena

ന്യൂയോർക്ക്: ട്വിറ്റർ സ്വന്തമാക്കാൻ ഇലോൺ മസ്‌ക് നടത്തുന്ന ശ്രമത്തിന് അനുമതി നൽകി ഓഹരി ഉടമകൾ. ഏറെ അനിശ്ചിതത്വത്തിലേയ്‌ക്ക് പോയ ട്വിറ്റർ ഉടമസ്ഥാവകാശ വിഷയത്തിൽ ഇലോൺ മസ്‌കിനെ അംഗീകരിച്ച് ബഹുഭൂരിപക്ഷം ഓഹരി ഉടമകളും രംഗത്തെത്തി. 44 ബില്യൺ ഡോളറിനാണ് ട്വിറ്ററിന്റെ ഉടമസ്ഥാവകാശത്തിനായി മസ്‌ക് സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാൽ ട്വിറ്റർ നടപടികൾ വേഗത്തിലാക്കുന്നതിനിടെ ഇലോൺ മസ്‌ക് വെച്ച മുൻഉപാധികളാണ് കൈമാറ്റം അനിശ്ചിതത്വത്തിലാക്കിയത്. ഇതോടെ കരാർ ലംഘനം നടത്തിയെന്ന പേരിൽ ട്വിറ്റർ മസ്കിനെതിരെ നൽകിയ കേസ് കോടതി ഒക്ടോ ബറിൽ പരിഗണിക്കാനിരിക്കേയാണ് നിലവിലെ ഓഹരി ഉടമകളുടെ തീരുമാനം മസ്കിന് അനുകൂലമായി വന്നിരിക്കുന്നത്.

കരാർ ധാരണകളുടെ ലംഘനമാണ് മസ്‌ക് നടത്തിയതെന്ന് കാണിച്ച് ട്വിറ്റർ കോടതിയെ സമീപിച്ചിരുന്നു. വരുന്ന ഒക്ടോബറിലേയ്‌ക്കാണ് കോടതി കേസ് പരിഗണി ച്ചിരുന്നത്.
ട്വിറ്റർ ഉപയോക്താക്കളിലെ വ്യാജ അക്കൗണ്ടുകളെ ചൊല്ലിയാണ് മസ്‌ക് മുൻ ഉപാധി വെച്ചത്. വ്യാജന്മാർ ആരൊക്കെയാണ് എന്നതിന്റെ മുഴുവൻ രേഖകളും തനിക്ക് പരിശോധിക്ക ണമെന്ന മസ്‌കിന്റെ ആവശ്യം ട്വിറ്റർ നിഷേധിച്ചതോടെയാണ് കൈമാറ്റം അനിശ്ചിതത്വ ത്തിലായത്.

മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കാൻ തീരുമാനിച്ചതോടെ ഓഹരി കമ്പോളത്തിൽ ട്വിറ്ററിന്റെ മൂല്യം വലിയ തോതിൽ ഉയർന്നിരുന്നു. അതേ സമയം ധാരണ തെറ്റിയതോടെ ട്വിറ്ററിന്റെ ഓഹരി മൂല്യത്തിൽ വലിയ ഇടിവാണ് സംഭവിച്ചത്. മസ്‌കിന് യഥാർത്ഥത്തിൽ താൽപ്പര്യ മുണ്ടായിട്ടല്ല ട്വിറ്ററിനെ സ്വന്തമാക്കാൻ മുന്നോട്ട് വന്നത്. കരാറിൽ നിന്ന് തലയൂരാനാണ് അനാവശ്യ മുൻ ഉപാധി വെച്ചതെന്നും ട്വിറ്റർ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.

cake tower new
LATEST NEWS
നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യു പി ഐ വഴി പണമടയ്ക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം...