ലോക കേരളസഭ ഉദ്ഘാടന വേദിയിൽ എക്‌സോ 2024 അതിരുകൾക്കപ്പുറം അരങ്ങേറും

Jun 12, 2024

seena

നാലാമത് ലോക കേരള സഭയുടെ ഉദ്ഘാടന ദിവസമായ ജൂൺ 13 ന് നിശാഗന്ധിയിൽ കലാസാംസ്‌കാരിക പരിപാടി അരങ്ങേറും. ‘എക്‌സോ 2024 അതിരുകൾക്കപ്പുറം’ എന്ന അവതരണത്തിൽ യുദ്ധം,അധിനിവേശം, പലായനം, പ്രതിരോധം, സമാധാനം എന്നീ വിഷയങ്ങളെ കേന്ദ്ര പ്രമേയങ്ങളാകും. ഈ മൾട്ടി ഡിജിറ്റൽ പെർഫോമൻസായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മലയാളം ലോക സാഹിത്യത്തിന് സമ്മാനിച്ച വിഖ്യാതനായ നോവലിസ്റ്റ് ബെന്യാമീൻ, ബെന്യാമീൻ എന്ന കഥാപാത്രമായി തന്നെ രംഗത്ത് വരുന്നു എന്ന പ്രത്യേകത കൂടി ഈ പരിപാടിക്കുണ്ട്. കഥാകൃത്തും നടനും സംവിധായാകനുമായ മധുപാൽ, ചലച്ചിത്ര നടന്മാരായ പ്രേംകുമാർ, അനുപ് ചന്ദ്രൻ, ഗായിക സിത്താര കൃഷ്ണകുമാർ, ഗായികയും പെർഫോമറുമായ ഗൗരി ലക്ഷ്മി, ഗായകൻ രാജേഷ് ബ്രഹ്മാനന്ദൻ തുടങ്ങിയ പ്രതിഭകളാണ് ഷോ നയിക്കുന്നത്.

ലോക സംഗീത നൃത്ത പ്രതിഭകളായ 70 കലാകാരന്മാരും പരിപാടിയിൽ അണിനിരക്കും. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഈ കലാസാംസ്‌കാരിക സംഗമം അണിയിച്ചൊരുക്കുന്നത് ഭാരത് ഭവന്റെ സഹായത്തോടെ മലയാളം മിഷൻ ആണ്. കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കടയും ചലച്ചിത്ര നാടക സംവിധായകനും തിരക്കഥാകൃത്തും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ.പ്രമോദ് പയ്യന്നൂരുമാണ് ആശയവും ആവിഷ്ക്കാരവും നിർവഹിക്കുന്നത്. ജൂൺ 13 മുതൽ 15 വരെയാണ് തിരുവനന്തപുരത്ത് ലോക കേരള സഭ നടക്കുന്നത്.

സർക്കാർ അക്കൗണ്ട് വഴി നൽകുന്ന പണം ബാങ്ക്കളിൽ പോയി കാത്തുനിൽക്കാതെ
മിനിറ്റുകൾക്കകം കയ്യിൽ ലഭിക്കുന്നതിന് വേണ്ടി കടക്കാവൂർ പഞ്ചായത്ത്‌ കല്ലൂർക്കോണം ജംഗ്ഷനിൽ ഉള്ള സേവനകേന്ദ്രത്തിൽ സ്ഥാപിതമായ CSD ഡിജിറ്റൽ പൊതു സേവന കേന്ദ്രത്തിന്റെ കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് വി. ചന്ദ്രികയ്ക്ക് കൈമാറി ഐ. എൻ. റ്റി . യു. സി ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്യുന്നു. ചടങ്ങിൽ ശാസ്തവട്ടം രാജേന്ദ്രൻ, സലിം പാണന്റെമുക്ക്, യു. പ്രകാശ്, ഷിഹാബുദീൻ, ആർ. വിജയകുമാർ,സതീഷ് കല്ലൂർക്കോണം, ചന്ദ്രദാസ്, അരുണിമ, ആതിര എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

ബംഗളൂരു: കുര്‍കുറെ പാക്കറ്റിനുള്ളില്‍ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ...