വ്യാജ രേഖകളുമായി പാക് പെൺകുട്ടി ഇന്ത്യയിൽ; 19-കാരിയും സുഹൃത്തും പിടിയിൽ

Jan 23, 2023

seena

ബാംഗ്ലൂർ: അനധികൃത രേഖകളുമായി ബാംഗ്ലൂരിൽ കഴിഞ്ഞ പാകിസ്താനി പെൺകുട്ടി അറസ്റ്റിൽ. 19-കാരിയായ ഇഖ്ര ജീവാനിയെയാണ് വ്യാജ രേഖകളുമായി പോലീസ് പിടികൂടിയത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ് സ്വദേശിയാണ് പെൺകുട്ടിയെന്ന് പോലീസ് പറഞ്ഞു. മുലായം സിംഗ് യാദവ് എന്ന 26-കാരനായ യുവാവിനെ വിവാഹം കഴിക്കാൻ പെൺകുട്ടി പദ്ധതിയിട്ടിരുന്നു. യുവാവ് ഇന്ത്യയിലുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് പെൺകുട്ടി അതിർത്തി കടക്കാൻ പദ്ധതിയിട്ടത്. സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാൾ. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലൂഡോയിലൂടെ ഗെയിം കളിച്ചാണ് ഇവരും പരിചയത്തിലാകുന്നത്. പിന്നീട് ഇവർ വിവാഹിതരാവാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ഇന്ത്യയിലെത്തിയത്. 2022 സെപ്തംബറിൽ നേപ്പാളിലെ കാഠ്മണ്ഡു വഴിയാണ് പെൺകുട്ടി ഇന്ത്യയിലെത്തിയത്. ബെല്ലന്ദൂർ പോലീസ് സ്റ്റേഷൻ പരിസരത്തുളള ലേബർ കോട്ടേഴ്‌സിലാണ് ഇവർ താമസിച്ചിരുന്നത്.

cake tower new
LATEST NEWS