പ്ലസ് ടു വിദ്യാർഥിനി എം.ബി.ബി.എസ്. ക്ലാസിൽ; പൊലീസ് അന്വേഷണം നടക്കുന്നു

Dec 9, 2022

seena

കോഴിക്കോട്: പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ ഇരുന്നത് നാല് ദിവസം! കോഴിക്കോട് മെഡിക്കൽ കോളജിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പിൽ പൊലീസിൽ പരാതി നൽകി. പ്രവേശന പരീക്ഷാ യോ​ഗ്യ പോലും ഇല്ലാത്ത മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിനിയാണ് അധികൃതരെ കബളിപ്പിച്ച് ക്ലാസിൽ ഇരുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. വിദ്യാർത്ഥിനി അഞ്ചാം ദിവസം ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ ഇക്കാര്യം വന്നത്. സാമൂഹിക മാധ്യമങ്ങളിൽ തനിക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസിന് പ്രവേശനം ലഭിച്ചതായി കൂട്ടുകാർക്ക് സന്ദേശം അയച്ചിട്ടുണ്ട്. നവംബർ 29 മുതൽ ഡിസംബർ രണ്ട് വരെയാണ് വിദ്യാർത്ഥിനി ക്ലാസിൽ ഇരുന്നത്.

നവംബർ 29നാണ് ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ് ആരംഭിച്ചത്. 245 പേരാണ് ആകെ പ്രവേശനം നേടിയത്. ഇവർക്കൊപ്പമാണ് പ്ലസ് ടു വി​ദ്യാർത്ഥിനിയും കടന്നുകൂടിയത്. കുട്ടിയുടെ പേര് ​​ഹജർ പട്ടികയിലുണ്ട്. എന്നാൽ പ്രവേശന രജിസ്റ്ററിൽ ഇല്ല. വിദ്യാർത്ഥിനിയുടെ പേര് എങ്ങനെ ഹാജർ പട്ടികയിൽ ഉൾപ്പെട്ടു എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

cake tower new
LATEST NEWS
രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

തിരുവനന്തപുരം: ചിറയിൻകീഴിൽ ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും...