കേരള വണിക വൈശ്യ സംഘം പെരുങ്ങുഴി ശാഖ പൊതുയോഗവും കുടുംബ സംഗമവും നടന്നു

Sep 14, 2026

seena

ചിറയിൻകീഴ്: കേരള വണിക വൈശ്യ സംഘം പെരുങ്ങുഴി ശാഖയുടെ പൊതു സമ്മേളനവും കുടുംബ സംഗമവും പെരുങ്ങുഴി സരസ്വതി വിദ്യ നികേതൻ സ്കൂളിൽ നടന്നു. പൊതു സമ്മേളനത്തിന്റെയും കുടുംബ സംഗമത്തിന്റെയും ഉദ്ഘാടനം കേരള വണിക വൈശ്യ സംഘം സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ സുബ്രഹ്മണ്യൻ ചെട്ടിയാർ നിർവഹിച്ചു.

കെ വി വി എസ് ശാഖ സെക്രട്ടറി കെ. സുരേഷ് ബാബു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ശാഖ പ്രസിഡന്റ്‌ എൽ. വിജയകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രഞ്ജിത് ലാൽ, ഗ്രാമ പഞ്ചായത്ത്‌ അംഗം കെ. ഓമന, മാധ്യമ പ്രവർത്തകൻ എം. സുരേഷ് ബാബു, യുവ കവി സുനിൽകുമാർ, കെ വി വി എസ് ഭാരവാഹികളായ മഞ്ചേഷ്, ശ്രീരംഗൻ, രത്നമ്മാൾ, ബാലചന്ദ്രൻ, ചന്ദ്ര ബാബു, സുന്ദരൻ ചെട്ടിയാർ എന്നിവർ ആശംസകൾ നേർന്നു.

മികച്ച അന്വേഷണാത്മക റിപ്പോർട്ടുകൾക്ക് നിരവധി അവാർഡുകൾ കരസ്ഥ മാക്കിയ മാധ്യമ പ്രവർത്തകൻ എം. സുരേഷ് ബാബു, യുവ കവി സുനിൽകുമാർ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. കൂടാതെ വിവിധ പരീക്ഷകളിൽ വിജയികളായവർക്ക് അവാർഡുകളും സമ്മാനിച്ചു. ശാഖ വൈസ് പ്രസിഡന്റ്‌ എം. തുളസി സ്വാഗതവും ശ്രീജ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും ഓണസദ്യയും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

cake tower new
LATEST NEWS
പുത്തൂർ സുവോളജിക്കൽ പാർക്കിലെ നന്ദു എന്ന കടുവയുടെ ദയാവധം: ദേശീയ ചട്ടങ്ങൾ ലംഘിച്ചതായി പരാതി

പുത്തൂർ സുവോളജിക്കൽ പാർക്കിലെ നന്ദു എന്ന കടുവയുടെ ദയാവധം: ദേശീയ ചട്ടങ്ങൾ ലംഘിച്ചതായി പരാതി

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിലെ ഷെഡ്യൂൾ-1 വിഭാഗത്തിൽപ്പെട്ട 'നന്ദു' എന്ന കടുവയെ ദയാവധത്തിന്...