കൊല്ലം: രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ മകൻ ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അജീഷിന് അടുത്തകാലത്തായി അര്‍ബുദം സ്ഥിരീകരിച്ചിരുന്നുവെന്നും പുറമെ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും പൊലീസ് സൂചിപ്പിച്ചു.
ചാല സ്വര്‍ണക്കൊള്ളയില്‍ വഴിത്തിരിവ്, ബിസിനസ് കുടിപ്പക?, ജ്വല്ലറി ഉടമ കസ്റ്റഡിയില്‍
തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച തിരുവനന്തപുരം ചാല സ്വര്‍ണക്കൊള്ളയില്‍ ഒരു ജ്വല്ലറി ഉടമയെയും...


















