ചിറയിൻകീഴ്: കിഴുവിലം ഗ്രാമപഞ്ചായത്തിലെ കർഷക ദിനാചരണത്തിന്റെ ഉദ്ഘാടനം 2022 ഓഗസ്റ്റ് 17 ബുധനാഴ്ച രാവിലെ 11 മണിക്ക് കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ മനോന്മണിയുടെ അധ്യക്ഷതയിൽ ചിറയിൻകീഴ് എം.എൽ.എ വി.ശശി നിർവഹിയ്ക്കും.
കിഴുവിലം ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി എന്നിവർ ചേർന്ന് ആദരിയ്ക്കും.

















