കണ്ണൂര്‍: കണ്ണൂരില്‍ പനി ബാധിച്ച് ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു. തളിപ്പറമ്പ് കപ്പാലം മദ്രസക്കടുത്ത കുണ്ടാംകുഴി റോഡിലെ സിറാജ്-ഫാത്തിമത്ത് ഷിഫ ദമ്പതിമാരുടെ മകള്‍ ഹയ മെഹ്വിഷയാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ഞായറാഴ്ച ഡോക്ടറെ കാണിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ച് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
ഇന്ത്യ; അഫ്ഗാന് ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്
ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന് ഒന്നാം ടി20 മത്സരം...

















