‘ഇത് പുതിയ ഇന്ത്യ, വീട്ടിൽ കയറുകയും ചെയ്യും, കൊല്ലുകയും ചെയ്യും’; ആകാംക്ഷ നിറച്ച് ‘ധുരന്ധർ 2’ ടീസർ

Feb 3, 2026

സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധർ’ സിനിമയെക്കുറിച്ചുള്ള ചർച്ചകളാണ്. ഒടിടി റിലീസിന് പിന്നാലെയാണ് ചിത്രം സിനിമാ പ്രേക്ഷകർക്കിടയിൽ വീണ്ടും ചർച്ചയായിരിക്കുന്നത്. ആ​ഗോളതലത്തിൽ 1300 കോടിയും ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണ്.

‘ധുരന്ധർ: ദ് റിവഞ്ച്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മാർച്ച് 19 ന് തിയറ്ററുകളിലെത്തും. ആദ്യ ഭാഗത്തേക്കാൾ ഡാർക്കായിരിക്കും രണ്ടാം ഭാ​ഗമെന്നാണ് ടീസർ നൽകുന്ന സൂചന. ഏജന്റ് ജസ്‌കിരാത് സിങ് രംഗിയുടെ യാത്രയായിരിക്കും രണ്ടാം ഭാ​ഗത്തിൽ ഉണ്ടാവുക എന്നാണ് പുറത്തുവരുന്ന വിവരം.

ധുരന്ധർ പാർട്ട് 2 വിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ജിയോ ഹോട്ട്സ്റ്റാർ ആണ്. രൺവീർ സിങ്, അക്ഷയ് ഖന്ന, ആർ മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, സാറ അർജുൻ, രാകേഷ് ബേദി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. സ്പൈ ത്രില്ലർ ഴോണറിലെത്തിയ ചിത്രം നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്.

ഹംസ അലി മസാരി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രൺവീർ സിങ് എത്തിയത്. അതേസമയം ധുരന്ധർ ആദ്യ ഭാ​ഗം ഏറെ വിമർശനങ്ങൾക്കും വിധേയമായിരുന്നു. ധുരന്ധർ ഒരു പ്രൊപ്പ​ഗാണ്ട ചിത്രമാണെന്നായിരുന്നു സിനിമാ പ്രേക്ഷകർക്കിടയിൽ നിന്നുയർന്ന പ്രധാന വിമർശനം. എന്തായാലും രണ്ടാം ഭാ​ഗത്തിലൂടെ സംവിധായകൻ എന്തായിരിക്കും പറയാൻ പോകുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

cake tower new
LATEST NEWS
കെ ടി സി ടി എച്ച് എസ് എസിൽ ‘അന്നം അമൃതം’ പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ പൊതിച്ചോറ് വിതരണം ചെയ്തു

കെ ടി സി ടി എച്ച് എസ് എസിൽ ‘അന്നം അമൃതം’ പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ പൊതിച്ചോറ് വിതരണം ചെയ്തു

ജൂനിയർ റെഡ്ക്രോസ്സ് ന്റെ 'അന്നം അമൃതം'പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ കെ ടി സി ടി ഹയർ സെക്കന്ററി...