വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

Mar 30, 2026

seena

ആലപ്പുഴ: മാട്രിമോണിയല്‍ പരസ്യം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. ചെന്നിത്തല തൃപ്പെരുന്തുറ സ്വദേശിയായ രാഹുല്‍(31) ആണ് പിടിയിലായത്. ആലപ്പുഴ ടൗണിലെ വിവിധ സ്ഥലങ്ങളിലും ബീച്ചിലും വെച്ച് യുവതിയെ പലതവണ പീഡിപ്പിച്ചെന്ന പരാതിയിലാണ് ആലപ്പുഴ സൗത്ത് പൊലീസ് യുവാവിനെ പിടികൂടിയത്. പ്രതി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഫ്രീലാന്‍സ് വെബ് ഡിസൈനനായ പ്രതി അരൂര്‍ സ്വദേശിയായ യുവതിയെ മാട്രിമോണിയല്‍ പരസ്യം വഴിയാണ് പ്രതി പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി സൗഹൃദത്തിലാവുകയും ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. തുടര്‍ന്നായിരുന്നു ചൂഷണം. പീഡന ദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

cake tower new
LATEST NEWS
നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളെ...

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?

വരിക്കാര്‍ക്ക് തങ്ങളുടെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയുടെ ഒരു ഭാഗം ആശുപത്രി...

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു

കാഞ്ഞങ്ങാട്: കെഎസ്ആർടിസി ബസിന്റെ അടിത്തട്ട് തകർന്ന് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ഓട്ടത്തിനിടയിൽ...