കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എട്ട് – ഒമ്പത് വളവുകള്‍ക്കിടയില്‍ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം.കാറില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. മലപ്പുറം സ്വദേശികളാണെന്നാണ് വിവരം. കാറില്‍നിന്നും തീ ഉയരുന്നത് കണ്ട് ഇവര്‍ ഇറങ്ങി ഓടുകയായിരുന്നു. കല്പറ്റയില്നിന്നും അഗ്നിശമന സേനയെത്തി തീ അണച്ചു. തീപിടിത്തത്തെ തുടര്‍ന്ന് ചുരത്തില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
നെഹ്രു ട്രോഫി വള്ളം കളി: ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവ ദിനമായ ഓഗസ്റ്റ് 22 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ...
















