വട്ടപ്പാറ പെരുംകൂർ ഗാലക്സി ഓഡിറ്റോറിയത്തിനു സമീപം ഷാജിദയുടെ വീടും ചേർന്നുള്ള കടയും കത്തി നശിച്ചു. പെരുംകൂർ നാലുസെന്റിൽ വൈശാഖിന്റെ കടയ്ക്കുള്ളിലുണ്ടായിരുന്ന അനുബന്ധ ഉപകരണങ്ങളെല്ലാം കത്തിനശിച്ചു. 50,000 രൂപയുടെ നഷ്ടമുണ്ടായതായാണ് പറയുന്നത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് ആയിരുന്നു സംഭവം. ഷാജിദ ബന്ധുവീട്ടിലായതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും നെടുമങ്ങാടുനിന്നും വെഞ്ഞാറമൂടുനിന്നും എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്നാണ് തീയണച്ചത്.

ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു
ആറ്റിങ്ങൽ: ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. ആറ്റിങ്ങൽ കടുവയിൽ...