വർക്കലയിൽ ഹോട്ടലിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.
വർക്കലക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന എലിഫന്റ് ഇറ്റെറി എന്ന സ്ഥാനത്തിനാണ് തീ പിടിച്ചത്. റസ്റ്റോറന്റ് ന്റെ ഗ്രിൽഡ് ചിക്കൻ പാകം ചെയ്യുന്ന സ്ഥലത്ത് നിന്നും തീ പടർന്ന് പിടിക്കുകയായിരുന്നു എന്നാണ് സ്ഥാപനത്തിലെ സ്റ്റാഫുകൾ നൽകുന്ന വിവരം.
ചെറിയ തോതിൽ പടർന്ന തീ എക്‌സ്ഹോസ്റ്റ് പൈപ്പിന്റെ ഭാഗത്തേക്ക് പടരുകയായിരുന്നു. ജീവനക്കാരും ഭക്ഷണം കഴിക്കാൻ എത്തിയവരും വെളിയിലേക്ക് ഓടി മാറുകയായിരുന്നു. വർക്കല ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. മറ്റ് അപായങ്ങൾ ഒന്നും തന്നെയില്ല.


















