കടയ്ക്കാവൂർ: പെരുങ്കുളത്ത് കിണറ്റിൽ അകപ്പെട്ട വയോധികയെ രക്ഷപെടുത്തി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ. കടയ്ക്കാവൂർ പഞ്ചായത്തിലെ പെരുങ്കുളം ചരുവിള പുത്തൻവീട്ടിൽ സുധ (68) ആണ് അൻപത് അടി ആഴവും 10 അടി വെള്ളവും ഉള്ള കിണറ്റിൽ അകപ്പെട്ടത്. ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ നിന്നും ASTO മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ റെസ്ക്യൂ ടീം എത്തുകയും FRO.6775. സജി. എസ്. നായർ കിണറ്റിലിറങ്ങുകയും റോപ്പ്, നെറ്റ് ഇവയുടെ സഹായത്താൽ ആളെ രക്ഷപ്പെടുത്തുകയും സേനയുടെ ആംബുലൻസിൽ വലിയകുന്നു ഗവ. ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
ഗ്രേഡ് ASTO ശശികുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ, വിജിൻ ലാൽ, വിഷ്ണു. ഡി, ഉണ്ണികൃഷ്ണൻ, അമൽജിത്ത്, ഫയർ & റെസ്ക്യൂ ഓഫീസർ- ഡ്രൈവർമാരായ മോഹനകുമാർ , അനീഷ്, ഹോംഗാർഡ്. അനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.