ആത്മഹത്യാ ഭീഷണിയുമായി തെങ്ങിന് മുകളിൽ, പിന്നാലെ പേടി: ഫയർ ഫോഴ്‌സെത്തി രക്ഷപ്പെടുത്തി

Apr 24, 2024

ആത്മഹത്യാ ഭീഷണി മുഴക്കി തെങ്ങിന്റെ മുകളിൽ കയറിയയാളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. മലപ്പുറം അനന്താവൂർ മേടിപ്പാറ സ്വദേശി കോതകത്ത് മുഹമ്മദാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കൻമനം ജുമാമസ്ജിദിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ തെങ്ങിലാണ് ഇയാൾ കയറിയത്

നാട്ടുകാർ അനുനയിപ്പിച്ചപ്പോൾ ആത്മഹത്യാ ശ്രമം ഉപേക്ഷിച്ച് താഴെ ഇറങ്ങാൻ മുഹമ്മദ് തയ്യാറായി. എന്നാൽ താഴെയിറങ്ങാനാകാതെ ഭയന്ന് തെങ്ങിനെ കെട്ടിപ്പിടിച്ചിരുന്ന മുഹമ്മദിനെ അഗ്നിശമന സേനയെത്തിയാണ് രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമാണ് സംഭവം. നാൽപതടിയോളം ഉയരമുള്ള തെങ്ങിലാണ് ഇയാൾ കയറിയത്. അനുനയശ്രമം വിജയിച്ചെങ്കിലും മുഹമ്മദിന് താഴെയിറങ്ങാനായില്ല. ഇതോടെയാണ് പ്രദേശവാസികൾ തിരൂർ ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചത്.

cake tower new
LATEST NEWS
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവ്യൂഹം നിരസിച്ച് വിജയ്; ‘സത്യപ്രതിജ്ഞയ്ക്ക് ശേഷം മതി സുരക്ഷ’

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവ്യൂഹം നിരസിച്ച് വിജയ്; ‘സത്യപ്രതിജ്ഞയ്ക്ക് ശേഷം മതി സുരക്ഷ’

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ ഗവർണർക്ക് മുന്നിൽ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ, തനിക്ക്...

‘സഞ്ജു ഇക്കാര്യത്തിൽ കോഹ്‍ലിയെ മാതൃകയാക്കണം, ഇല്ലെങ്കിൽ പണിയാകും’; മുന്നറിയിപ്പുമായി മഞ്ജരേക്കര്‍

‘സഞ്ജു ഇക്കാര്യത്തിൽ കോഹ്‍ലിയെ മാതൃകയാക്കണം, ഇല്ലെങ്കിൽ പണിയാകും’; മുന്നറിയിപ്പുമായി മഞ്ജരേക്കര്‍

ചെന്നൈ: ഇത്തവണത്തെ ഐപിഎൽ സീസണിൽ ചെന്നൈയ്ക്ക് സൂപ്പർ കിങ്സിന് വേണ്ടി മികച്ച പ്രകടനമാണ് സഞ്ജു സാംസൺ...