കല്ലറയിൽ കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി.കല്ലറ കതിരുവിള വൃന്ദാ സദനത്തിലെ ലീലാമണി (66) യാണ് തൊണ്ണൂറടി കിണറ്റിൽ വീണത്. 20 അടി വെള്ളമുള്ള കിണറ്റിൽ വാട്ടർ പമ്പിന്റെ പൈപ്പിൽ പിടിച്ചു
കിടക്കുകയായിരുന്ന വീട്ടമ്മയെ വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ്
റെസ്ക്യൂ ഓഫീസർ ഓഫീസർ രഞ്ജിത്ത് കിണറിൽ ഇറങ്ങി വീട്ടമ്മയെ വലയിൽ കെട്ടി
പുറത്തെടുത്തു. ഫയർഫോഴ്സ് ആംബുലൻസിൽ കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.
സ്വര്‍ണവില റിവേഴ്സില്‍ തന്നെ; ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. 1,13,040...
















