മത്സ്യത്തൊഴിലാളികൾ നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചു;

Oct 13, 2022

seena

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനാവശ്യമായ നിർമാണ സമഗ്രികളുമായി മുതലപ്പൊ ഴിയിൽ എത്തിയ വാഹനങ്ങൾ തടഞ്ഞു കൊണ്ട് മത്സ്യത്തൊഴിലാളികൾ നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചു. കിളിമാനൂർ നഗരൂർ പ്രദേശങ്ങളിൽ നിന്നും പാറയുമായി എത്തിയ ടാറസ് ലോറികളാണ് ഇന്ന് രാവിലെയോടെ പ്രതിഷേധക്കാർ തടഞ്ഞത്. കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം സമരവുമായി രംഗത്ത് എത്തിയതെന്നാണ് റിപ്പോർട്ടുകൾ. മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കുക, അഴിമുഖത്ത് അടിഞ്ഞ് കൂടിയ മണൽ ഡ്രജ്ജ് ചെയ്ത് നീക്കുക, മുതലപ്പൊഴി അപകടത്തിൽ മരണമടഞ്ഞവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കോൺഗ്രസ് സമരം.

ഡ്രജ്ജ് ചെയ്യുന്ന പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്നും പ്രശ്നങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ പെട്ടുത്തുമെന്നും സമരക്കാരുമായി നടത്തിയ ചർച്ചയിൽ ഉദ്യോഗസ്ഥർ ഉറപ്പ്നൽകിയതോടെ കോൺഗ്രസ്സ് ഉപരോധ സമരം അവസാനിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ ലോഡുമായി വന്ന വാഹനങ്ങൾ വാർഫിലേക്ക് കടത്തിവിട്ടു. കോൺഗ്രസിന്റെ സമരം അവസാനിച്ചതിന് തൊട്ട് പിന്നാലെ വിഴിഞ്ഞം സമരസമിതിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചു. ഇവർ വാഹനങ്ങൾ തടഞ്ഞത് വീണ്ടും പ്രദേശത്തു സംഘർഷ സാധ്യത സൃഷ്ടിച്ചു. വിഴിഞ്ഞം സമരസമിതി മുന്നോട്ടു വച്ചിട്ടുള്ള ആവശ്യങ്ങൾ അനുഭാവപൂർണ്ണമായ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഉപരോധമെന്നാണ് പ്രതിഷേധക്കാർ പറഞ്ഞത്.

ആറ്റിങ്ങൽ ഡി.വൈ.എസ്.പി. ബിനു, വർക്കല ഡി.വൈ.എസ്.പി നിയാസ് എന്നിവരുടെ നേതൃത്വത്തിൽ സമരക്കാരുമായി നിരവധി തവണ ചർച്ച നടത്തി. ചർച്ചയ്‌ക്കൊടുവിൽ വാഹനങ്ങൾ അകത്തേക്ക് കടത്തിവിടാൻ തീരുമാനം ആകുകയും ഇനി നിർമാണ
സമഗ്രികളുമായി വാഹനങ്ങൾ വരില്ലയെന്നും, സമരസമിതിയുമായി ചർച്ച നടത്തിയശേഷമെ തുടർനടപടി ഉണ്ടാകുകയുള്ളുവെന്നും അധികൃതർ ഉറപ്പു നൽകി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സംഘം രാവിലെ മുതൽ ക്യാമ്പ് ചെയ്തിരുന്നു.

cake tower new
LATEST NEWS
ഇന്ത്യ – അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ – അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....