പോലീസിനു വേണ്ടി പുതുതായി വാങ്ങിയ 241 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ഇന്ന് (ജൂണ്‍ 20) വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്തു എസ്.എ.പി ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വിവിധ പോലീസ് സ്റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂമുകള്‍, സ്പെഷ്യല്‍ യൂണിറ്റുകള്‍ എന്നിവയുടെ ആവശ്യത്തിനായി വാങ്ങിയ വാഹനങ്ങളാണ് ഫ്ളാഗ് ഓഫ് ചെയ്യപ്പെടുന്നത്. ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എ.ഡി.ജി.പിമാര്‍, മറ്റു ഉന്നത പൊലീസുദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.
വിദേശികള്‍ കേരളത്തില്‍ പഠിക്കാനെത്തും, കേരളം ഉന്നതവിദ്യാഭ്യാസ ഹബ്ബാകും; ‘ക്യാംപസ് ഡൈവേഴ്‌സിറ്റി മിഷന്‍’ വരുന്നു
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നുമുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിച്ചുകൊണ്ട്...















