വിമാന യാത്രയ്ക്കിടെ രക്തം ഛര്‍ദ്ദിച്ചു; അടിയന്തര ലാന്‍ഡിങ്; ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് 62കാരന്‍ മരിച്ചു

Aug 22, 2023

seena

ന്യൂഡല്‍ഹി: വിമാന യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. ഇന്‍ഡിഗോയുടെ മുംബൈ- റാഞ്ചി വിമാന യാത്രയ്ക്കിടെ 62കാരന്‍ രക്തം ഛര്‍ദ്ദിക്കുകയായിരുന്നു. ഉടന്‍ തന്നെ വിമാനം നാഗ്പൂരില്‍ അടിയന്തരമായി ഇറക്കി. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്.

ഇന്നലെയാണ് സംഭവം. വൃക്ക സംബന്ധമായ അസുഖം, ക്ഷയ രോഗം എന്നിവ അലട്ടുന്ന 62കാരനാണ് മരിച്ചത്. മുംബൈയില്‍ നിന്ന് റാഞ്ചിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ 5093 വിമാനമാണ് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വഴി തിരിച്ചുവിട്ടത്. നാഗ്പൂരില്‍ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു.

യാത്രക്കാരനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരിച്ചതായി ഡോക്ടര്‍മാര്‍ പറയുന്നു.

cake tower new
LATEST NEWS
ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....