പോത്തൻകോട്: വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ലോക പാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ച് കല്ലുംമൂട് പൊന്നൂസ് വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. പോത്തൻകോട് പഞ്ചായത്ത് ചെയർമാൻ ആർ.എസ്. വിനോദ് മണി യുടെ ആമുഖ പ്രഭാഷണത്തോടെ തുടങ്ങിയ പരിപാടി വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം.ആർ. ഷാനവാസിൻ്റെ അദ്ധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

മുദാക്കൽ മണ്ഡലം പ്രസിഡൻ്റ് ബാദുഷ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ചെമ്പൂര് ശശിധരൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സിന്ധു കുമാരി, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സുകന്യ, വാളക്കാട് റസിഡൻ്റ്സ് സഹകരണ സംഘം പ്രസിഡൻ്റ് അൻസീർ, ചെമ്പൂര് സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ സജീന ഷെരീഫ്, ബീന തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി മാരായ സജിത്ത് കല്ലുവെട്ടി, സജി കുടവൂർ, മഹിളാ കോൺഗ്രസ്സ് നേതാവ് അഡ്വ. ആർ. മഞ്ജു, ചന്ദ്രകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.





















