കായംകുളത്ത് സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷ ബാധയേറ്റു

Jun 4, 2022

seena

ആലപ്പുഴ: കായംകുളം ടൗൺ ഗവൺമെന്റ് യുപി സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു. കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന് കഴിച്ച ഉച്ചഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് സംശയം. കുട്ടികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ നിന്ന് സാമ്പാറും ചോറുമാണ് കുട്ടികൾ കഴിച്ചിരുന്നത്.

ഇന്നലെ രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ കുട്ടികൾക്ക് ഇന്ന് രാവിലെ വീണ്ടും വയറുവേദനയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

cake tower new
LATEST NEWS
‘എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു’; വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

‘എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു’; വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

ബിഗ് ബോസിലൂടെയാണ് റോബിന്‍ രാധാകൃഷ്ണന്‍ താരമാകുന്നത്. പിന്നീടുള്ള റോബിന്റെ ജീവിതം എന്നും...