വിഭവ വൈവിധ്യത്താൽ സമ്പന്നമായി കുരുന്നുകളുടെ ഭക്ഷ്യമേള

Oct 16, 2024

seena

കിളിമാനൂർ:’വിവിധ വർണങ്ങളിൽ പുട്ടുകൾ, അലുവ, കേക്ക്, പലതരം ഇലയടകൾ, വിവിധയിനം ലഡു, മരച്ചീനി, ചിക്കൻ കറിയും ചപ്പാത്തിയും ചിക്കൻ മസാലയും…’ ഇങ്ങനെ വൈവിധ്യപൂർണമായ വിഭവങ്ങളാൽ ശ്രദ്ധേയമായി കുരുന്നുകൾ ഒരുക്കിയ ഭക്ഷ്യമേള. മേളയിൽ എത്തിച്ച വിഭവങ്ങളുടെ പ്രദർശനവും ഒരുക്കി.

ലോക ഭക്ഷ്യദിനാചരണത്തിൻ്റെ ഭാഗമായി കിളിമാനൂർ ഗവ.എൽ.പി. സ്കൂളിലെ കുരുന്നുകൾ ഒരുക്കിയ ഭക്ഷ്യമേളയാണ് അധ്യാപകരെയും കാഴ്ചക്കാരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത്. ഓരോ വിഭവങ്ങളുടെയും പേര് വിവരങ്ങളും വേണ്ടുന്ന സാധനങ്ങളുടെ പേരും പാചകം ചെയ്യേണ്ട രീതികളും കുട്ടികൾ കാണികൾക്ക് പറഞ്ഞുകൊടുത്തു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് പ്രഥമാ ധ്യാപിക ലേഖാ കുമാരി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ ദിനാചരണത്തിൻ്റെ പ്രാധാന്യവും ഭക്ഷ്യദിന സന്ദേശവും പ്രഥമാധ്യാപിക കുട്ടികൾക്ക് നൽകി. പി.ടി.എ പ്രസിഡൻറ് അൻസി അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ രതീഷ് പോങ്ങനാട്‌, എം. പി.ടി. എ പ്രസിഡൻറ് നിഷി, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു. തുടർന്ന് വിഭവങ്ങൾ കുരുന്നുകൾ പരസ്പരം കൈമാറി.

cake tower new
LATEST NEWS
പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവം: മെറ്റ നൽകിയ വിശദീകരണം തള്ളി കേന്ദ്രം

പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവം: മെറ്റ നൽകിയ വിശദീകരണം തള്ളി കേന്ദ്രം

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയ...