വെള്ളനാട് ബാങ്ക് മുന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് മരിച്ച നിലയില്‍

Oct 26, 2025

തിരുവനന്തപുരം: വെള്ളനാട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി ഇന്‍ ചാര്‍ജിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് വെള്ളൂര്‍പ്പാറ സ്വദേശി അനില്‍കുമാറാണ് മരിച്ചത്. വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ഒന്നര വര്‍ഷത്തിലേറെയായി സസ്‌പെന്‍ഷനിലായിരുന്നു ഇദ്ദേഹം.

മുമ്പ് കോണ്‍ഗ്രസ് ഭരണത്തിലായിരുന്ന ബാങ്ക് ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ്. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയ വെള്ളനാട് ശശി പ്രസിഡന്റ്് ആയിരിക്കെയാണ് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി ഇന്‍ ചാര്‍ജിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്. ഏതാണ്ട് ഒന്നരക്കോടിയോളം രൂപ ബാങ്കിന് നഷ്ടം വരുത്തി എന്നാരോപിച്ചായിരുന്നു നടപടി.

പിന്നീട് വെള്ളനാട് ശശി കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. തുടര്‍ന്നാണ് ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തില്‍ കീഴിലായത്. അടുത്ത വര്‍ഷം മേയില്‍ അനില്‍കുമാര്‍ വിരമിക്കേണ്ടിയിരുന്നതാണ്. വലിയ സാമ്പത്തിക ബാധ്യത അനില്‍കുമാറിന് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

cake tower new
LATEST NEWS
ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്ക്? കൊച്ചിയിൽ ശനിയാഴ്ച ഔദ്യോഗിക പ്രഖ്യാപനമെന്ന് സൂചന

ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്ക്? കൊച്ചിയിൽ ശനിയാഴ്ച ഔദ്യോഗിക പ്രഖ്യാപനമെന്ന് സൂചന

കൊച്ചി: ലക്ഷദ്വീപ് മുൻ പാർലമെന്റ് അംഗവും എൻസിപി ദേശീയ ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസൽ പടിപ്പുര...

ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ 'ഓപ്പറേഷന്‍...