സിവൈസി ആർട്സ് & സ്പോർട്സ് ക്ലബ് ലൈബ്രറി & റീഡിങ് റൂമും നെഹ്‌റു യുവ കേന്ദ്രയും പിആർഎസ് ആശുപത്രിയും അഴൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റുമായി ചേർന്ന് സൗജന്യ ജനറൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അഴൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലായിരുന്നു ക്യാമ്പ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം വർക്കല എം എൽ എ അഡ്വ. വി ജോയ് നിർവഹിച്ചു. 115 ഓളം പൊതു ജനങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. സൗജന്യ മരുന്ന് വിതരണവും നടത്തി.



















