കല്ലമ്പലം: കടുവയിൽ സൗഹൃദ റെസിഡന്റ്സ് അസോസിയേഷൻ ഏപ്രിൽ മാസം മുതൽ പ്രവർത്തനം ആരംഭിച്ച പാലിയേറ്റീവ് മെഡിക്കൽ കെയർ യൂണിറ്റ് ഇതുവരെ 54 സൗജന്യ ഗൃഹ സന്ദർശനം പൂർത്തിയാക്കി. ഡോക്ടർ, നഴ്സ്, സന്നദ്ധസേവകർ എന്നിവർ അടങ്ങിയ ഒരു ടീമാണ് കിടപ്പുരോഗികളെ സന്ദർശിക്കുന്നത്. സുമനസ്സുകൾ സംഭാവന ചെയ്ത വീൽ ചെയർ വാർഡ് മെമ്പർ മുഹമ്മദ് റാഷിദ് ഒരു രോഗിക്ക് കൈമാറി.

ചടങ്ങിൽ എസ്. ആർ. എ.പ്രസിഡന്റ് ശശിധരൻ ഇടായവണത്തു മഠം, സെക്രട്ടറി ഖാലിദ് പനവിള, പാലിയേറ്റീവ് യൂണിറ്റ് ക്യാപ്റ്റൻമാരായ ഡോക്ടർ ഷാഹിൻ ഷാനവാസ്, സിസ്റ്റർ സഫീല ബീവി, ഹസീന നജീം, ലിജി സജീവ്, സന്നദ്ധ സേവകരായ ആരിഫ് ഖാൻ,യാസർ അറഫാത്, സോണി, പത്രപ്രവർത്തകൻ വി. മഹേഷ് എന്നിവർ പങ്കെടുത്തു.


















