മുൻ ഗതാഗതമന്ത്രി ഗണേഷ്‌കുമാറിന്റെ ലൈസന്‍സ് തെറിക്കും? ക്രമക്കേടുകള്‍ കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ്

May 12, 2026

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ മുൻ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌ കുമാറിന് മറ്റൊരു തിരിച്ചടി. ഗണേഷ്‌ കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ എംഎൽഎ എന്ന വിശേഷണം ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. വ്യക്തിയുടെ തിരിച്ചറിയൽ രേഖകളിൽ ഉള്ളതു പോലെ വേണം ഡ്രൈവിങ് ലൈസൻസിലും പേരും ഉൾപ്പെടുത്തേണ്ടത്. ഇതിൽ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

2019-ന് മുൻപാണ് ഗണേഷ്‌ കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം എംഎൽഎ എന്ന് കൂട്ടിച്ചേർത്തത്. സാധാരണ ഔദ്യോഗിക രേഖകളിൽ നിശ്ചിത കാലയളവിലേക്കുള്ള സ്ഥാനങ്ങൾ കൂട്ടിച്ചേർക്കാറില്ല. നിലവിൽ ഗണേഷ്‌കുമാറിന്റെ ലൈസൻസിന് 2028 ജൂലായ്‌ 10 വരെ കാലാവധിയുണ്ട്. എന്നാൽ അദ്ദേഹം ഉൾപ്പെട്ട മന്ത്രി സഭ ഇപ്പോൾ അധികാരത്തിലില്ല. ഇതോടെയാണ് നടപടി വേഗത്തിലാക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. സംഭവത്തിൽ ഗണേഷ്‌ കുമാറിൽനിന്ന് വിശദീകരണം തേടിയേക്കും എന്നും സൂചനയുണ്ട്.

അതേസമയം, ഗണേഷ്‌ കുമാർ ഡ്രൈവിങ് ലൈസൻസ് നേടിയത് 18 വയസ്സ് തികയുന്നതിനു മുൻപേ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസിൽ ക്രമക്കേട് കണ്ടെത്തിയാൽ അത് റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ഇതിൽ തുടർ നടപടികൾ സ്വീകരിക്കാനായി മോട്ടോർ വാഹന വകുപ്പ് നിയമോപദേശം തേടും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

cake tower new
LATEST NEWS
‘കണ്ണീരാണോ വേണ്ടത് ? കൈ കൂപ്പി ഞാൻ അപേക്ഷിക്കുന്നു, കുറച്ച് സ്വകാര്യത നൽകൂ’; ഭാ​ഗ്യരാജിന്റെ ചിത്രമെടുക്കാൻ ശ്രമിച്ചവരോട് രാധിക ശരത്കുമാർ

‘കണ്ണീരാണോ വേണ്ടത് ? കൈ കൂപ്പി ഞാൻ അപേക്ഷിക്കുന്നു, കുറച്ച് സ്വകാര്യത നൽകൂ’; ഭാ​ഗ്യരാജിന്റെ ചിത്രമെടുക്കാൻ ശ്രമിച്ചവരോട് രാധിക ശരത്കുമാർ

നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ മൃതദേഹത്തിന്റെ ചിത്രം പകർത്താൻ ശ്രമിച്ചവരോട് പൊട്ടിത്തെറിച്ചും...

വാല്‍പാറയില്‍ പുലിക്ക് പിന്നാലെ കരടിയുടെയും ആക്രമണം; തേയിലത്തോട്ട തൊഴിലാളിക്ക് ഗുരുതര പരിക്ക്, ഭീതി

വാല്‍പാറയില്‍ പുലിക്ക് പിന്നാലെ കരടിയുടെയും ആക്രമണം; തേയിലത്തോട്ട തൊഴിലാളിക്ക് ഗുരുതര പരിക്ക്, ഭീതി

തൃശൂര്‍: വാല്‍പാറയില്‍ കരടിയുടെ ആക്രമണത്തില്‍ തേയിലത്തോട്ട തൊഴിലാളിക്ക് ഗുരുതര പരിക്ക്....